Tuesday, 25 June 2013

ഹാര്‍ട്ട് അറ്റാക്കോ, പേടിക്കേണ്ട സ്മാര്‍ട് ഫോണ്‍ മുന്നറിയിപ്പ് തരും


rss
twitter
facebook
youtube
plus.google
Wednesday, June 26, 2013 9:36:09 AM
Last updated : 11:35 am

Story Dated: June 25, 2013 11:25 am
web-444433333കളിച്ച് കളിച്ച് ടെക്നോളജി ഹൃദയത്തിനുള്ളില്‍ കയറിയും കളിതുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഹാര്‍ട് അറ്റാക്ക് മുന്‍കൂട്ടി അറിയാനാകുന്ന സ്മാര്‍ട് ഫോണ്‍ അമേരിക്കന്‍ ഗവേഷകര്‍ കണ്ടുപിടിച്ചത്. കൈയ്യില്‍ ഒട്ടിച്ചുവെയ്ക്കാവുന്ന ടാറ്റു രക്തത്തില്‍ ഉണ്ടാകുന്ന അസാധാരണമായ സമ്മര്‍ദ്ദങ്ങള്‍ അപ്പപ്പോള്‍ മൊബൈല്‍ ഫോണിനെ അറിയിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
അമേരിക്കയിലെ സിലിക്കോണ്‍ വാലിയിലെ ടെക്നോളജി വിദഗ്ദനായ സാക്ക് ഹോള്‍ഡ് വര്‍ത്താണ് ഇത്തരത്തിലുള്ള ഒരു കണ്ടുപിടുത്തത്തിന് പിന്നില്‍. അധികം വൈകാതെ ഇത്തരം മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പത്തുവര്‍ഷത്തിനുള്ള ഈ സാങ്കേതിക വിദ്യ ഹൃദയത്തില്‍ തന്നെ ഫിറ്റുചെയ്യാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഇതിനായുള്ള ഗവേഷണത്തിലാണ് ഇദ്ദേഹവും ഇതിനുവേണ്ടി പ്രത്യകം ചിപ്പ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോസ്റ്റണിലെ MC10 എന്ന ടെക്നോളജി കമ്പനിയും. ഇങ്ങനെ ഹൃദയത്തിനുള്ളില്‍ ഇത്തരത്തിലുള്ള ചിപ്പ് ഘടിപ്പിച്ചാല്‍ അപ്പപ്പോള്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫോണിലൂടെ അറിയാനാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

No comments:

Post a Comment